01:49am 11 November 2026
NEWS
മഹാത്മാ അയ്യങ്കാളി ജന്മദിനം ആചരിച്ചു
28/08/2025  12:15 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മഹാത്മാ അയ്യങ്കാളി ജന്മദിനം ആചരിച്ചു

കൊച്ചി- ഭാരതീയ ജനത പട്ടികജാതിമോർച്ചയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം പുഷ്പാർച്ചന, അനുസ്മരണയോഗം എന്നിവയോടെ ആചരിച്ചു.
ബിജെപി ജില്ലാ ഓഫീസിൽ നടന്ന അനുസ്മരണ യോഗം ബി ജെ പി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ സാമുഹ്യ നവോത്ഥാനപ്രക്രിയയിൽ വിപ്ളവകരമായ മാറ്റം വരുത്തിയ മഹാനായ സാമുഹ്യ പരിഷ്കർത്താവാണ് മഹാത്മാ അയ്യങ്കാളിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 കർഷക തൊഴിലാളി സമരം സംഘടിപ്പിച്ച് അധ:സ്ഥിതജനതയുടെ വിദ്യാഭ്യാസസൗകര്യം ഉറപ്പു വരുത്തിയ അദ്ദേഹമാണ് സംസ്ഥാനത്തെ ആദ്യത്തെ തൊഴിലാളി സമരത്തിന് നേതൃത്വം നൽകിയതെന്നും ഷൈജു സൂചിപ്പിച്ചു.

പട്ടികജാതി മോർച്ച ജില്ലാ പ്രസിഡണ്ട് പി.എ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി ജില്ലാ ജന. സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ,  മഹിളാ മോർച്ച സിറ്റി ജില്ലാ പ്രസിഡണ്ട് റാണി ഷൈൻ എന്നിവർ പ്രസംഗിച്ചു.

ബിജെപി നേതാക്കളായ സജീവൻ സി എ, മനോജ് ,
പി.കെ. സുനിൽ, ഗോപു പരമശിവൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img